11കാരന് പീഡനം; കുറ്റിപ്പുറത്ത് പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ
തവനൂർ: 11 വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കുറ്റിപ്പുറം പോലീസ് പോക്സോ പ്രകാരം ഒരാളെ അറസ്റ്റ് ചെയ്തു.കുറ്റിപ്പുറം മറവഞ്ചേരി സ്വദേശി മണികണ്ഠനെ(58)യാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ കൗൺസിലിങ്ങിനിടയിൽ കുട്ടി നൽകിയ വിവരങ്ങൾ സ്കൂൾ അധികൃതർ കുറ്റിപ്പുറം പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് കുറ്റിപ്പുറം എസ് എച്ച് ഒ പത്മരാജനും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here