HomeNewsCrimeFraudമധുര കാമരാജ് സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് ആറുമാസംകൊണ്ട് നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ

മധുര കാമരാജ് സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് ആറുമാസംകൊണ്ട് നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ

cuff

മധുര കാമരാജ് സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് ആറുമാസംകൊണ്ട് നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ

മലപ്പുറം : മധുര കാമരാജ് സർവകലാശാലയുടെ മൂന്നുവർഷത്തെ ബിരുദ കോഴ്‌സ് സർട്ടിഫിക്കറ്റ് ആറുമാസംകൊണ്ട് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മങ്ങാട്ടുപുലം സ്വദേശി പൂവല്ലൂർ വീട്ടിൽ ശഫീഫിനെയാണ് മലപ്പുറം പോലീസ് അറസ്റ്റുചെയ്തത്. എട്ടു മാസത്തോളമായി തമിഴ്‌നാട്, എറണാകുളം, പാലക്കാട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
cuff
സി.ഐ. ജോബി തോമസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ.മാരായ മുഹമ്മദലി, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോട്ടയത്തും ഇയാളുടെ പേരിൽ സമാനമായ കേസുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!