‘കാപ്പാ’ ലംഘനം; യുവാവ് കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം: മലപ്പുറം ജില്ലയിൽ നിന്നും കാപ്പാ ഉത്തരവ് പ്രകാരം ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ടയാൾ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ, മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ നിന്നും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് തൃശ്ശൂർ റെഞ്ച് ഡി ഐ ജിയുടെ കാപ്പാ നിയമ പ്രകാരമുള്ള ഉത്തരവ് പ്രകാരം 02/03/2022 തിയ്യതി മുതൽ ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശന അനുമതി നിഷേധിക്കപ്പെട്ട മേലാറ്റൂർ എപ്പിക്കാട് സ്വദേശി ഷൗക്കത്തലി മകൻ ജൗഹർ(29) ആണ് കുറ്റിപ്പുറം അയങ്കലം എന്ന സ്ഥലത്ത് വെച്ച് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്, മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ തിരൂർ ഡി വൈ എസ്സ് പി ബിജു അവറുകളുടെ നിർദ്ദേശ പ്രകാരം കുറ്റിപ്പുറം സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ തിരൂർ DANSAF അംഗങ്ങൾ പോലീസ് സംഘം ആണ് അയങ്കലത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂർ ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കേടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here