കഞ്ചാവും ഹഷീഷ് ഓയിലുമായി യുവാവ് കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം: കഞ്ചാവും ഹാഷിഷ് ഒായിലും കുറ്റിപ്പുറത്തും പരിസ്സര പ്രദേശങ്ങളിലും ചില്ലറ വിൽപ്പന നടത്തുന്നയാൾ അറസ്റ്റിൽ, ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും നാട്ടിൽ എത്തിച്ച് ചില്ലറ വിൽപ്പന നടത്തി വന്നിരുന്ന അല്ലൂർ പുതുപ്പറമ്പിൽ വീട്ടിൽ ഹുസൈൻ മകൻ 22 വയസ്സുള്ള മുഹമ്മദ് റാഷിദ് ആണ് കുറ്റിപ്പുറം ചെമ്പിക്കൽ ഭാരതപ്പുഴയുടെ തീരത്ത് വെച്ച് കുറ്റിപ്പറം പോലീസിന്റെ പിടിയാലത് പ്രതിയുടെ പക്കൽ നിന്നും 480 ഗ്രം കഞ്ചാവും 24 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് കണ്ടെടുത്തു. കുറ്റിപ്പുറം എസ്.ഐ ജലീൽ കറുത്തേടത്ത്, എസ്.ഐ ഷമീൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതി പിടികൂടിയത് പ്രതിക്ക് വിൽപനക്കയി സാധനം എത്തിച്ചു കൊടുക്കുന്ന ആളുകളെ പറ്റിയും സംഘത്തിലുള്ള മറ്റു കൂട്ടാളികളെപ്പറ്റി അന്വേഷിച്ചു വരുന്നതായി പോലീസ് അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here