ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം നൽകി; എടയൂർ സ്വദേശി യുവാവിന് മർദ്ദനമേറ്റതായി പരാതി
എടയൂർ: ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം കൊടുത്ത യുവാവിന് മർദ്ദനമേറ്റതായി പരാതി. കഴിഞ്ഞ ദിവസം ഒരു മലയാളം വാർത്താ ചാനലിൽ ലഹരിക്കെതിരെ അഭിമുഖം കൊടുത്തു എന്നതിന്റെ പേരിൽ വളാഞ്ചേരി അത്തിപ്പെറ്റ സ്വദേശി നിസാമിനാണ് ക്രൂര മർദ്ദനം ഏറ്റതായി പരാതി നൽകിയത്. അത്തിപ്പറ്റയിലെ ഒരു റെസ്റ്റോറന്റ് മുൻപിൽ വെച്ചാണ് സംഭവം. നിസാം തന്റെ സുഹൃത്തിന്റെ പേര് ചാനലിൽ വെളിപ്പെടുത്തി എന്ന് പറഞ് അത്തിപ്പെറ്റ സ്വദേശിയായ യുവാവ് കയ്യിൽ കരുതിയ മാരകയുധം ഉപയോഗിച് തലയ്കും കയ്യിനും,കാലിനും, അടിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ നിസാമിനെ കാല് കൊണ്ട് കഴുത്തിൽ ചവിട്ടി മർദ്ദിക്കുകയായിരുന്നുവെന്ന് നിസാം പറയുന്നു. ചാനലിൽ അഭിമുഖം കൊടുത്തതിന്റെ പേരിലാണ് അത്തിപറ്റയിൽ വെച്ച് നിസാമിനെ തല്ലിചതച്ചത്. പരിക്ക് പറ്റിയ നിസാമിനെ കൂട്ടുകാർ ചേർന്ന് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചു. അക്രമിച്ച ആൾക്കെതിരെ നിസാം പോലീസിൽ പരാതി നൽകി. വളാഞ്ചേരി പോലീസ് കേസ്ടുത്ത് അന്വേഷണം ആരംഭിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here