കണ്ടക്ടറുടെ സീറ്റിൽ ഇരുന്നതിനെ ചൊല്ലിയുള്ള തർക്കം, പുത്തനത്താണിയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞിട്ട് യാത്രികൻ
ആതവനാട്: കണ്ടക്ടറുടെ സീറ്റിൽ ഇരുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞിട്ട് യാത്രികൻ. ശനിയാഴ്ച രാത്രി ഒൻപതു മുപ്പതോടെ പുത്തനത്താണിയിലാണ് സംഭവം. ബത്തേരിയിൽ നിന്നും പുത്തനത്താണിയിലേയ്ക്ക് യാത്ര ചെയ്ത യുവാവ് കണ്ടക്ടറുടെ സീറ്റിലിരിക്കുകയും ബസ് കോഴിക്കോട് പിന്നിട്ടപ്പോൾ സീറ്റിൽ നിന്നും മാറിയിരിയ്ക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിക്കുകയുമായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. തുടർന്ന് യാത്രികനും ഇയാളുടെ സുഹൃത്തുക്കളെ അറിയിച്ച് പുത്തനത്താണിയിൽ വെച്ച് ബസ് തടയുകയായിരുന്നു. നിറയെ യാത്രക്കാരുമായി തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിച്ച ബത്തേരി ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസ്സാണ് അര മണിക്കൂറോളമാണ് സംഘം തടഞ്ഞിട്ടത്. തുടർന്ന് കൽപ്പകഞ്ചേരി പൊലീസ് സ്ഥലത്തെത്തുകയും ബസിനെ യാത്ര തുടരുകയുമായിരുന്നു. സംഭവത്തിൽ ബസ് ജീവനക്കാർ ഇതുവരെ പരാതികൾ ഒന്നും തന്നെ നൽകിയിട്ടില്ലെന്ന് പോലീസ് പ്രതികരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here