കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം ഓടുന്ന തീവണ്ടിയിൽ നിന്ന് വീണ് യാത്രക്കാരൻ മരണപ്പെട്ടു. കണ്ണൂർ പൊയിലൂർ തൃപ്രങ്ങോട്ടുർ മോറോത്ത് ഗോവിന്ദൻ അടിയോടിയുടെ മകൻ ദേവാനന്ദൻ (58) ആണ് മരിച്ചത്. ഇന്ന് പകൽ മൂന്ന് മണിയോടെയാണ് സംഭവം. പരശുറാം എക്സ്പ്രസ് തീവണ്ടിയിൽ നിന്നാണ് വീണതെന്നാണ് അനുമാനം. ഇദ്ദേഹത്തിന്റെ കൈവശം തിരുവല്ലയിൽ നിന്ന് തലശ്ശേരിയിലെക്കുള്ള ടിക്കറ്റുമുണ്ടായിരുന്നു. വീണ് പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here