കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു
കുറ്റിപ്പുറം: ട്രെയിന്‍തട്ടി തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് അരശൂര് നാഗപട്ടണം സ്വദേശി രാമ ലിംഗന്റെ മകന് പഴനിവേലി (30) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. അപകട വിവരം റെയില്‍വേ അധികൃതര്‍ പൊലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ചെറ്റാലി പാലത്തിന് സമീപത്ത് നിന്നും യുവാവിന്റെ മൃതദേഹം കïെത്തിയത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹത്തിന്റെ കൊവിഡ് പരിശോധന ഫലമറിഞ്ഞതിന് ശേഷം കുറ്റിപ്പുറം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തും. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here