HomeNewsCrimeകുറ്റിപ്പുറത്ത് കഞ്ചാവുമായി ആതവനാട് സ്വദേശി പിടിയില്‍

കുറ്റിപ്പുറത്ത് കഞ്ചാവുമായി ആതവനാട് സ്വദേശി പിടിയില്‍

kuttippuram-drug

കുറ്റിപ്പുറത്ത് കഞ്ചാവുമായി ആതവനാട് സ്വദേശി പിടിയില്‍

കുറ്റിപ്പുറം: ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായയാള്‍ കഞ്ചാവുമായി കുറ്റിപ്പുറം എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ആതവനാട് സ്വദേശി സനൂപ് (38) ആണ് പിടിയിലായത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്താനെത്തിയപ്പോള്‍ സംശയംതോന്നി എക്‌സൈസുകാര്‍ പിടികൂടുകയായിരുന്നു. ഇയാളില്‍നിന്ന് 1100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ആഡംബരജീവിതം നയിക്കാനാണ് തമിഴ്‌നാട്ടില്‍നിന്നും മറ്റും ഇയാള്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് വില്‍ക്കുന്നത്. പ്രതിയില്‍നിന്ന് കഞ്ചാവ് വാങ്ങാന്‍ എത്തിയ കോളേജ് വിദ്യാര്‍ഥികളെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയും പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിടുകയുംചെയ്തു. മോഷണക്കേസുകളിലും പിടിച്ചുപറിക്കേസുകളിലും പ്രതിയാണ് സനൂപ്. വടകര എന്‍.ഡി.പി.എസ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.kuttippuram-drug


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!