അബുദാബിപ്പടി സ്വദേശി ഷാർജയിൽ അന്തരിച്ചു
ഷാർജ: അബുദാബിപ്പടി സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെതുടർന്ന് മരണമടഞ്ഞു. അബുദാബിപ്പടിയിൽ താമസിക്കുന്ന കോടിയിൽ മുഹമ്മദ് മകൻ റഫീഖ് (37) ആണ് മരണമടഞ്ഞത്. ഷാർജയിലെ ഒരു കഫറ്റീരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ജോലിക്ക് ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു അദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നു. സജ്നയാണ് റഫീഖിന്റെ ഭാര്യ. ഏഴു വയസും ആറ് മാസവും പ്രായവുമുള്ള രണ്ട് ആൺമക്കളുണ്ട് ഇദ്ദേഹത്തിന്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here