അധ്യാപകൻ ചമഞ്ഞ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ആളെ പിടികൂടി വളാഞ്ചേരി പോലീസ്
വളാഞ്ചേരി: ഓൺലൈൻ ക്ലാസുകളുടെ മറവിൽ വിദ്യാർത്ഥികളുടെ നമ്പർ ശേഖരിച്ച് അശ്ലീലം ചുവയോടെ പെരുമാറിയ വ്യക്തിയെ പിടികൂടി വളാഞ്ചേരി പോലീസ്. വയനാട് പനമരംകല്ലുവായിൽ വീട്ടിൽ രാമകൃഷ്ണ ഗൗഡയുടെ മകൻ സുദർശൻ (39)നെയാണ് വളാഞ്ചേരി എസ് എച് ഒ അഷറഫും സംഘവും അറസ്റ്റ് ചെയ്തത്. ഓൺലൈൻ ക്ലാസുകൾ തടസപ്പെടുത്തുന്നത് പോലീസ് ഗൗരവമായി കണുന്നുണ്ടെന്ന് എസ്.എച്.ഒ പറഞ്ഞു.
വിദ്യാർത്ഥിനിയുടെ പരാതിയിന്മേലാണ് പോലീസ് നടപടിയെടുത്തത്. അധ്യാപകൻ എന്നു പരിചയപ്പെടുത്തി കുട്ടിയുമായി സംസാരിച്ച് തുടങ്ങിയ വ്യക്തി പതിയെ അശ്ലീല ചുവയോടെ സംരാരിക്കുകയും പെരുമാറുകയും ചെയ്യുകയായിരുന്നു. ഇതോടെ സംശയം തോന്നിയ പെൺകുട്ടി തൻ്റെ രക്ഷിതാക്കളെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തൂടർന്ന് വളാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് വയനാട് സ്വദേശിയായ പ്രതിയെ പിടികൂടിയത്. വളാഞ്ചേരിയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും എസ്.എച്.ഒ അഷറഫ് ഓർമ്മിപ്പിക്കുന്നു. വീഡിയോ കാണാം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here