കുറ്റിപ്പുറത്ത് റോഡിലെ കുഴികളിൽ മരക്കൊമ്പ് നാട്ടുമ്പോൾ യുവാവിനെ ലോറിയിടിച്ചു
കുറ്റിപ്പുറം : വാഹനയാത്രക്കാർക്ക് അപകടസൂചന നൽകാനായി റോഡിലെ കുഴികളിൽ മരക്കൊമ്പ് നാട്ടുന്നതിനിടെ യുവാവിനെ ലോറിയിടിച്ച് തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ആതവനാട് പാറ സ്വദേശി ഷാക്കിറിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ലോറി നിർത്താതെ പോയി. ചൊവ്വാഴ്ച രാത്രി ഏഴുമണിക്ക് ചെമ്പിക്കലിനടുത്ത ഹംസപ്പടിയിലാണ് സംഭവം. ഇവിടെ റോഡിനു നടുവിൽ വലിയ കുഴികളാണുള്ളത്. ഈ കുഴികളിൽപ്പെട്ട് ഇതിനകം നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അതുവഴി ബൈക്കിൽ വന്ന ഷാക്കിർ ബൈക്ക് റോഡരികിൽ നിർത്തിയശേഷം മരക്കൊമ്പുകൾ ഒടിച്ച് കുഴികളിൽ അപകടസൂചന നൽകുന്നതിന് കുത്തിനിർത്താൻ ശ്രമിച്ചത്. ഇതിനിടയിലാണ് അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചുതെറിപ്പിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here