വളാഞ്ചേരി കാവുംപുറത്ത് തോടിനു സമീപം മാലിന്യം തള്ളി; പിടികൂടി പിഴ ചുമത്തി നഗരസഭ
വളാഞ്ചേരി : തോടിനു സമീപം മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ചുമത്തി വളാഞ്ചേരി നഗരസഭ. നഗരസഭയുടെ ആരോഗ്യവിഭാഗം ക്ലീൻ സിറ്റി മാനേജർ ടി.പി. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കാവുംപുറം തോടിനു സമീപം പ്ലാസ്റ്റിക് ഉൾെപ്പടെയുള്ള അജൈവമാലിന്യം തള്ളിയയാൾക്കെതിരേയാണ് അധികൃതർ അയ്യായിരം രൂപ പിഴ ചുമത്തി നടപടിയെടുത്തത്. പി.എച്ച്.ഐ. മുഹമ്മദ് ഹഫീദ്, സാനിറ്റേഷൻ വർക്കർമാരായ മുസ്തഫ, അനീഷ്, വിജയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യങ്ങൾ നഗരസഭയിലെ എല്ലാ വീടുകളിൽനിന്നും കടകളിൽനിന്നും പരിതകർമ്മസേനാംഗങ്ങൾ ശേഖരിക്കുമ്പോഴാണ് പൊതുസ്ഥലത്ത് മാലിന്യനിക്ഷേപം നടക്കുന്നതെന്നും ഇക്കൂട്ടർക്കെതിരേ കർശന നടപടിയെടുക്കുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here