വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ രോഗിയുമായെത്തിയ യുവാവിൻ്റെ കാറുമായി കടന്നുകളഞ്ഞയാൾ പിടിയിൽ
വളാഞ്ചേരി: അത്യാഹിതചികിത്സക്കായി രോഗിയുമായി ആശുപത്രിയിലെത്തിയയാളുടെ വാഹനവുമായി കടന്നുകളഞ്ഞ പ്രതി വളാഞ്ചേരി പോലീസിന്റെ പിടിയിലായി. വല്ലപ്പുഴ നെല്ലായ സ്വദേശി ഫക്രുദ്ധീനാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ മെയ് മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ അപസ്മാരം സംഭവിച്ച കുട്ടിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റാനായി എത്തിയ ആളുടെ വാഹനം നെല്ലായ സ്വദേശിയായ ഫക്രുദ്ധീന്‍ സുഖമില്ലാത്ത കുട്ടിയെ അത്യാഹിതവിഭാഗത്തിലെത്തിക്കാനുള്ള ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും മറ്റും തിരക്കുകള്‍ക്കിടയിലാണ് വാഹനം താന്‍ മാറ്റിയിട്ടോളാം എന്ന് പറഞ്ഞ് ഫക്രുദ്ധീന്‍ ചാവി ഉടമസ്ഥന്റെ കയ്യില്‍ നിന്നും വാങ്ങിയത്.
തുടര്‍ന്ന് വാഹനമെടുത്ത് ഇയാള്‍ മുങ്ങുകയായിരുന്നു. വളാഞ്ചേരി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നുള്ള പോലീസിന്റെ സമഗ്രമായ അന്വേഷണത്തിൽ പ്രതി നാരിഴയ്ക്ക് രക്ഷപെടുകയും പോലീസിനെ കണ്ട പ്രതി അപ്പോൾ തന്നെ ആമയൂര്‍ പുതിയറോഡില്‍ വാഹനം ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ മനസിലായതോടെ പോലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. നിരന്തരമായ അന്വേഷണത്തിലൊടുവിൽ പ്രതിയെ ഒറ്റപാലത്ത് വച്ച് അറസ്റ്റ് ചെയ്തു പോലീസ് സംഭവത്തില്‍ പിടിയിലായ ഫക്രുദ്ധീന്‍ മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി സിഐ കെജെ ജിനേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ നൗഷാദ്, ഷമീല്‍, അബ്ദുല്‍ അസീസ്, ജയപ്രകാശ് സിപിഒമാരായ അബ്ദു,ജയകൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here