HomeNewsCrimeവിദേശത്തിരുന്ന് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വ്യക്തി പിടിയിൽ

വിദേശത്തിരുന്ന് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വ്യക്തി പിടിയിൽ

death-threat

വിദേശത്തിരുന്ന് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വ്യക്തി പിടിയിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദേശത്തുനിന്ന്‌ ഫെയ്‌സ്‌ബുക്കിലൂടെ വധഭീഷണി മുഴക്കിയ ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്‌റ്റിൽ . കോതമംഗലം ഇരമല്ലൂർ ആയില്യനാരകത്തിങ്കൽ കിട്ടൻ എന്ന് വിളിക്കുന്ന കൃഷ്ണൻകുമാർ നായർ ആണ്‌ പിടിയിലായത്‌. ലുക്ക്ഔട്ട് നോട്ടിസ് പ്രകാരം ഡല്‍ഹി വിമാനത്താവളത്തിലാണ് ഇയാള്‍ പിടിയിലായത്. കൊച്ചി പൊലീസ് സംഘം ഡല്‍ഹിയിലെത്തി കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുക്കും.
ആര്‍എസ്എസുകാരനാണെന്നു സ്വയം വിശേഷിപ്പിച്ച ഇയാള്‍ താന്‍ ജോലി ഉപേക്ഷിച്ചു പഴയ ആയുധങ്ങള്‍ വൃത്തിയാക്കി കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്കു മടങ്ങിയെത്തുമെന്നായിരുന്നു വിഡിയോയില്‍ പറഞ്ഞിരുന്നത്. സംഭവം വിവാദമായപ്പോള്‍ മാപ്പു പറയുകയും ചെയ്തിരുന്നു. കോതമംഗലം സ്വദേശിയായ ഇയാളെ ഫേസ്‌‌ബുക്കിലൂടെ വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.ജൂൺ അഞ്ചിനാണ്‌ അബുദാബിയിൽനിന്നും വധഭീഷണി മുഴക്കിയത്‌.
അബുദാബിയിലെ പ്രവാസികളായ ചില മലയാളികളുടെ സഹായത്തോടെയാണു പൊലീസ് ഇയാളെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തിയത്. കൃഷ്ണകുമാറിനു വധഭീഷണി ഉള്ളതിനാല്‍ ഡല്‍ഹി വഴി യാത്ര ചെയ്യാന്‍ പൊലീസാണു പറഞ്ഞത്. ഇക്കാര്യം ഇയാള്‍ ജോലി ചെയ്തിരുന്ന അബുദാബിയിലെ ഓയില്‍ കമ്പനിയെയും പൊലീസ് അറിയിച്ചു. ഇതനുസരിച്ചാണു കമ്പനി ഇയാള്‍ക്കു ഡൽഹിയിലേക്ക് ടിക്കറ്റ് നല്‍കിയത്. കേരളത്തില്‍നിന്നുള്ള പൊലീസ് സംഘം ട്രെയിന്‍ മാര്‍ഗമാണ് ഇയാളെ കൊച്ചിയിലേക്കു കൊണ്ടുവരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യുമെന്നും ഫെയ്‌സ്‌ബുക് ലൈവിലൂടെയാണു കൃഷ്ണകുമാര്‍ നായര്‍ ഭീഷണി മുഴക്കിയത്. താന്‍ പഴയ ആര്‍എസ്എസുകാരനാണെന്നും ദുബായിലെ ജോലി രാജിവച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ നാട്ടിലേക്കു വരികയാണെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ‘ചെത്തുകാരന്റെ മകൻ ആ പണിക്ക് പോയാൽ മതി മുഖ്യമന്ത്രിയാവാൻ വരേണ്ട’ എന്ന്‌ ജാതീയമായ ആക്ഷേപവും ഇയാൾ മുഖ്യമന്ത്രിക്കെതിരെ ഉയർത്തി.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. ജോലി പോയി നാട്ടിലേക്ക‌ു വരികയാണെന്നും നിയമം അനുശാസിക്കുന്ന ഏതു ശിക്ഷയും അനുഭവിക്കാന്‍ തയാറാണെന്നും രണ്ടാമത്തെ വിഡിയോയില്‍ ഇയാൾ പറഞ്ഞിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!