കുറ്റിപ്പുറത്ത് കുഴൽപ്പണം തട്ടിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ
കുറ്റിപ്പുറം: കുഴൽപ്പണം തട്ടിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ. തിരുവന്തപുരം വലിയതുറ വള്ളക്കടവ് സ്വദേശി നാഫില മൻസിലിൽ ചക്കച്ചി മാഹിൻ (42) എന്നയാളാണ് അറസ്റ്റിലായത്. നാലു വർഷം മുമ്പ് കുറ്റിപ്പുറത്ത് വെച്ച് കുഴൽപണം തട്ടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഇയാൾ മുങ്ങി നടക്കുകയായിരുന്നു. ഇയാൾക്കെതിരെ ഇതു കൂടാതെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ കൊലപാതക കേസും പൂന്തുറ, വലിയ തുറ സ്റ്റേഷനുകളിൽ കൊലപാതക ശ്രമത്തിനും കേസുകൾ നിലവിലുണ്ട്.
2018 ൽ ഇയാളും കൂട്ടുപ്രതികളും കുറ്റിപ്പുറത്ത് ലോഡ്ജ് എടുത്ത് കുഴൽപ്പണം കൊണ്ടുപോകുന്നയാളിൽ നിന്നും പണം തട്ടുകയായിരുന്നു. എസ്.സി.പി.ഒ ജയപ്രകാശ് സി.പി.ഒമാരായ അലക്സ്, സാമുവൽ, സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here