HomeNewsObituaryആയുർവേദ ആചാര്യൻ പി.കെ വാര്യർ അന്തരിച്ചു

ആയുർവേദ ആചാര്യൻ പി.കെ വാര്യർ അന്തരിച്ചു

p-s-warrier

ആയുർവേദ ആചാര്യൻ പി.കെ വാര്യർ അന്തരിച്ചു

കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി പി.കെ വാര്യർ (100) അന്തരിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ ആഘോഷിച്ചത്. ആര്യവൈദ്യശാല ഫാക്ടറി മാനേജരായി 1947ലായിരുന്നു അദ്ദേഹത്തിൻ്റെ നിയമനം. സഹോദരൻ പി എം വാര്യരുടെ നിര്യാണത്തെ തുടർന്ന് 1953ലാണ് ഇദ്ദേഹം വൈദ്യശാലയുടെ മാനേജിങ്ങ് ട്രസ്റ്റിയായി ചുമതലയേറ്റത്. കഴിഞ്ഞ 68 വർഷമായി ആര്യവൈദ്യശാലയുടെ മാനേജിങ്ങ് ട്രസ്റ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു. ആയുർവേദത്തെ ലോകത്തിൻ്റെ നെറുകയിൽ കൊണ്ടെത്തിച്ച വ്യക്തിയാണ് അദ്ദേഹം. പത്മബൂഷൻ, പത്മശ്രീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
p-s-warrier
കോട്ടക്കലിലെ ഒരു ഇടത്തരം കുടുംബത്തില്‍ 1921 ജൂണ്‍ 5 നാണ് പന്ന്യം പിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ ജനിക്കുന്നത്. ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായിട്ടായിരുന്നു ജനനം.കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്നം പി.എസ് വാര്യര്‍ ആയുര്‍വേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. 1942 ല്‍ അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാകുകയും അതിന്റെ ഭാഗമാകുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മകഥയായ ‘സ്മൃതിപര്‍വം’ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.ബഹുമുഖ വ്യക്തിത്വമുള്ള ആയുര്‍വേദ പണ്ഡിതനായിരുന്നു പി.കെ വാര്യരുടെ അമ്മാവനായ വൈദ്യരത്നം ഡോ.പി.എസ് വാര്യര്‍. ആയുര്‍വേദത്തിലും അലോപ്പതിയിലും അദ്ദേഹം പ്രാവീണ്യം നേടിയിട്ടുണ്ട്. ഗുരുകുല സമ്പ്രദായത്തിലാണ് അദ്ദേഹം ആയുര്‍വേദ പഠനം നടത്തിയത്. 1902ല്‍ അദ്ദേഹം മലപ്പുറം ജില്ലയില്‍ സ്ഥാപിച്ചതാണ് കോട്ടക്കല്‍ ആര്യവൈദ്യശാല. ഇന്ത്യയിലും വിദേശത്തുമുള്ള രോഗികള്‍ക്ക് ആയുര്‍വേദ ചികിത്സാവിധികള്‍ ലഭ്യമാക്കുന്ന വിശ്വസനീയമായ സ്ഥാപനമാണ് ഇത്. ആയുര്‍വേദ മരുന്നുകള്‍ ചിട്ടകളൊന്നും തെറ്റിക്കാതെ പരിശുദ്ധമായി ഉണ്ടാക്കി രോഗികള്‍ക്ക് നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് 1933ല്‍ വൈദ്യരത്നം എന്ന സ്ഥാനം നല്‍കി ആദരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!