HomeNewsGeneralകാഴ്ചയുടെ നിറക്കൂട്ടൊരുക്കി സഞ്ചാരികളെ മാടിവിളിച്ച് മങ്കേരിക്കുന്ന്

കാഴ്ചയുടെ നിറക്കൂട്ടൊരുക്കി സഞ്ചാരികളെ മാടിവിളിച്ച് മങ്കേരിക്കുന്ന്

കാഴ്ചയുടെ നിറക്കൂട്ടൊരുക്കി സഞ്ചാരികളെ മാടിവിളിച്ച് മങ്കേരിക്കുന്ന്

വളാഞ്ചേരി ∙ കാഴ്ചയുടെ നിറക്കൂട്ടൊരുക്കി മങ്കേരിക്കുന്ന് വിളിക്കുന്നു. പ്രകൃതി സൗന്ദര്യത്തിന്റെ നെറുകയിലേക്കുള്ള യാത്ര. ഇരിമ്പിളിയം മങ്കേരിക്കുന്നിലുള്ള പാറക്കെട്ടുകളിൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്. പടിഞ്ഞാറ് അറബിക്കടലിന്റെ വിദൂര കാഴ്ചയും അസ്തമനവും കിഴക്ക് വെള്ളിയാങ്കല്ല് കടവുവരെയുള്ള പ്രദേശങ്ങളും കുന്നിൽ നിന്നുള്ള വിസ്മയക്കാഴ്ചയാണ്.

താഴെ കുറ്റിപ്പുറം–പള്ളിപ്പുറം റെയിൽവേ ലൈനിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ ആരവം ഇടയ്ക്കിടെ. അകലെ കുന്നിൻതാഴ്‍വരയിലെ പുൽക്കാടുകളിൽ പറന്നുനടക്കുന്ന മയിലുകൾ, വിവിധയിനം പ്രാവുകൾ, കിളികൾ എന്നിവയെയും കാണാം. തൂതപ്പുഴ ഭാരതപ്പുഴയിൽ സംഗമിക്കുന്നതിവിടെയാണ്. മങ്കേരി– കൂടല്ലൂർ കരകളെ ബന്ധിപ്പിച്ചു ഭാരതപ്പുഴയിൽ നിർമാണം തുടങ്ങിയ അടിയണയും ഇവിടെനിന്നു വിളിപ്പാടകലെയാണ്. കടുത്ത വേനലിലും കുന്നിൻ താഴ്‍വാരത്തിലുള്ള പച്ചപ്പും എല്ലാവരെയും ആകർഷിക്കുന്നതാണ്.

How to Reach:

Rail: The nearest railway station is Kuttippuram. From Kuttippuram, one can travel by bus to reach Valanchery, the nearest town.

By Road: Reach Valiyakunnu in Valanchery-Palakkad road. From Valiyakunu, travel 8 kms to reach Mankeri


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!