HomeNewsCompetitionകരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഈദ് മെഹ്ഫിൽ മാപ്പിളപ്പാട്ട് മത്സരത്തിന് ആവേശകരമായ സമാപനം

കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഈദ് മെഹ്ഫിൽ മാപ്പിളപ്പാട്ട് മത്സരത്തിന് ആവേശകരമായ സമാപനം

eid-mehfil-vadakkumpuram

കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഈദ് മെഹ്ഫിൽ മാപ്പിളപ്പാട്ട് മത്സരത്തിന് ആവേശകരമായ സമാപനം

എടയൂർ:കരേക്കാട് വടക്കുംപുറം AUP സ്കൂളിൽ കഴിഞ്ഞ ബലിപെരുന്നാളിന് ആരംഭിച്ച് മൂന്ന് മാസത്തോളം മർഹബ, താളം, ഇഷ്‌ക്, നാദം, ഇശൽ തുടങ്ങി അഞ്ച് റൗണ്ടുകളിലായി നടന്ന ഈദ് മെഹ്ഫിൽ മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് വീഡിയോ റിലീസിങ്ങും സമ്മാനദാനവും സ്കൂളിൽ വെച്ച് നടന്നു. എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി പി മുഹമ്മദ്‌ റഫീഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി വി സുരേന്ദ്രൻ വീഡിയോ റിലീസിംഗ് ഓൺലൈൻ ആയി നടത്തി. കുറ്റിപ്പുറം ബി.ആർ.സി ബ്ലോക്ക്‌ പ്രോഗ്രാം കോർഡിനേറ്റർ ടി അബ്ദുൽ സലിം വിജയികളെ പ്രഖ്യാപിച്ചു. 29 കുട്ടികൾ ഓൺലൈൻ ആയി അഞ്ച് റൗണ്ടുകളിലായി പങ്കെടുത്ത മത്സരത്തിൽ കെ ഷഹീമ, ഒ കെ ലുബ്‌ന ഷഹനാസ്, വി പി മുഹമ്മദ്‌ റഫ്ഷിൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മാപ്പിളപ്പാട്ട് ഗാനരചയിതാവ് സി.എം അൻവർ മാസ്റ്റർ എടയൂർ മാപ്പിളപ്പാട്ട് ചരിത്രപഠന ക്ലാസ്സ്‌ എടുത്തു.
eid-mehfil-edayur
മാനേജ്മെന്റ് പ്രതിനിധികളായ സി.സി ഷെമീർ, സി.സി ഷെഫീഖ് എന്നിവർ വിധികർത്താക്കൾക്കുള്ള ഉപഹാരസമർപ്പണം നടത്തി. പി ടി എ പ്രസിഡന്റ്‌ എ പി നാസർ സമ്മാനദാനം നടത്തി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ വി ജമീല, കെ പി അബ്ദുൽമജീദ്, വി.എം സോമശേഖരൻ എന്നിവർ വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി. ഹെഡ്മാസ്റ്റർ വി.പി അലിഅക്ബർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ വൈസ് പ്രസിഡന്റ്‌ വി.പി ഹുസൈൻ, എം പി.ടി.എ പ്രസിഡന്റ്‌ കെ.പി രാധിക, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പറമ്പയിൽ അഷ്‌റഫ്‌, തൊഴലിൽ മജീദ് എന്നിവരും വിധി കർത്താക്കളായ ഫഹദ് കരേക്കാട്, ശിഹാബ് പുതുപ്പറമ്പ്, സന നബീൽ കുളത്തൂർ , സീനിയർ അസിസ്റ്റന്റ് പി റസിയ, സ്റ്റാഫ് സെക്രട്ടറി പി സി സന്തോഷ്‌, എസ് ആർ ജി കൺവീനർ എം അശ്വനി, പ്രോഗ്രാം കൺവീനർ പി.ടി അൻവർ സാജിദ് എന്നിവർ പ്രസംഗിച്ചു. അവതാരികയായി എ അദ്വിത മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈദ് മെഹ്ഫിൽ റിയാലിറ്റിഷോ പരിപാടിക്ക് ടി.പി സാജിദ, പി.പി ഹബീന, വി.പി മനാഫ്, എൻ യൂനുസ്, വി.പി അബ്ദുൽ സലാം തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!