മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ അങ്കണവാടിക്കുട്ടികൾക്കും യൂണിഫോമും ടാഗും വിതരണംചെയ്യുന്ന പദ്ധതിക്ക് തുടക്കമായി
മാറാക്കര: പഞ്ചായത്തിലെ മുഴുവൻ അങ്കണവാടിക്കുട്ടികൾക്കും യൂണിഫോമും ടാഗുംവിതരണംചെയ്ത് മാറാക്കര ഗ്രാമപ്പഞ്ചായത്ത്. മൂന്ന് ലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 2024-25 വർഷത്തെ നൂതനപദ്ധതിവഴി 38 അങ്കണവാടികളിലെ 800 കുട്ടികൾക്ക് യൂണിഫോമും ടാഗും ലഭ്യമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും കളക്ടർ ഉൾപ്പെടുന്നതുമായ ജില്ലാ ആസൂത്രണസമിതിയാണ് പഞ്ചായത്ത് സമർപ്പിച്ച നൂതനപദ്ധതിക്ക് അംഗീകാരം നൽകിയത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ഇൻചാർജ് ഒ.പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ജില്ലാ പഞ്ചായത്ത് ആരോഗ്യസ്ഥിരംമിതി അധ്യക്ഷ നസീബ അസീസ്, ഒ.കെ. സുബൈർ, പാമ്പലത്ത് നജ്മത്ത്, പി.വി. നാസിബുദ്ദീൻ, ടി.പി. സജ്‌ന, സജിത നന്നേങ്ങാടൻ, ഉമറലി കരേക്കാട്, കെ.പി. ഷരീഫ ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here