HomeNewsInitiativesReliefഡയാലിസിസ് രോഗികൾക്കും പ്രതീക്ഷാ ഭവൻ വിദ്യാർത്ഥികൾക്കും ആശ്വാസം പകർന്ന് മാറാക്കര സി.എച്ച് സെൻ്റർ

ഡയാലിസിസ് രോഗികൾക്കും പ്രതീക്ഷാ ഭവൻ വിദ്യാർത്ഥികൾക്കും ആശ്വാസം പകർന്ന് മാറാക്കര സി.എച്ച് സെൻ്റർ

ch-center-marakkara-relief

ഡയാലിസിസ് രോഗികൾക്കും പ്രതീക്ഷാ ഭവൻ വിദ്യാർത്ഥികൾക്കും ആശ്വാസം പകർന്ന് മാറാക്കര സി.എച്ച് സെൻ്റർ

മാറാക്കര:മാറാക്കര പഞ്ചായത്തിലെ ഡയാലിസിസ് രോഗികൾക്കും പ്രതീക്ഷാ ഭവൻ വിദ്യാർത്ഥികൾക്കും ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്ത് ആശ്വാസം പകർന്ന് മാറാക്കര സി.എച്ച് സെൻ്റർ മാതൃകയായി. ഭക്ഷ്യ ധാന്യങ്ങളും പല വ്യജ്ഞനങ്ങളും പച്ചക്കറികളുമടങ്ങിയ കിറ്റുകളാണ് സി.എച്ച് സെൻ്റർ വളണ്ടിയർമാർ വീടുകളിലെത്തിച്ച് നൽകിയത്. എ.സി നിരപ്പ് സി.എച്ച് സെൻ്റർ പരിസരത്ത് നടന്ന ചടങ്ങിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഒ.കെ സുബൈർ, മൂർക്കത്ത് ഹംസ മാസ്റ്റർ, എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, ഒ.കെ കുഞ്ഞിപ്പ, എം.അഹമ്മദ് മാസ്റ്റർ, ഒ.പി. കുഞ്ഞിമുഹമ്മദ്, ഹംസ ചോഴിമoത്തിൽ, എ.പി. ജാഫറലി ,ജംഷാദ് കല്ലൻ, ഫൈസൽ കെ.പി, ബാവ കാലൊടി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!