വാക്സിൻ എളുപ്പത്തിൽ ലഭിക്കാൻ മൊബൈൽ ആപ്പുമായി മാറാക്കര ഗ്രാമ പഞ്ചായത്ത്
കോവിഡ് വാക്സിനേഷൻ ഓൺലൈൻ ബുക്കിങ് ലഭിക്കാൻ എളുപ്പ മാർഗമൊരുക്കി മാറാക്കര ഗ്രാമ പഞ്ചായത്ത്. വാക്സിന്റെ ലഭ്യത വേഗത്തിൽ അറിയാനും, വാക്സിൻ ലഭ്യത വരുന്ന സമയത്ത് മെസ്സേജ് വഴി പൊതുജങ്ങൾക്ക് വിവരം ലഭിക്കാനും ആണ് ഈ ആപ്പ് ഉപകാരപ്പെടുക.. ഇത് മൂലം എല്ലായിപ്പോഴും ഇന്റർനെറ്റ് വഴി വാക്സിൻ ലഭ്യത തിരയേണ്ട ആവശ്യം ഇല്ലാതാവും. നമുക്ക് ആവശ്യമുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ മൊബൈൽ ആപ്പിൽ സെറ്റ് ചെയ്ത് വെച്ചാൽ പ്രസ്തുത കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യത വരുന്ന സമയത്ത് മൊബൈൽ ആപ്പ് ഉപഭോക്താവിനെ ഓർമിപ്പിക്കും. വാക്സിൻ അസിസ്റ്റന്റ് എന്ന പേരിൽ പുറത്തിറക്കിയ ആപ്പിന്റെ ഉദ്ഘാടനം മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ടിപി സജ്‌ന നിർവഹിച്ചു.ടെക്കാസ പ്രൈവറ്റ് ലിമിറ്റഡ് ആണ് മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തത്. മാറാക്കര സി എച്ച് സെന്റർ ആണ് ആപ്പ് പഞ്ചായത്തിന് സംഭാവന ചെയ്തത്. വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒകെ സുബൈർ, പാമ്പലത്ത് നജ്മത്ത്, ശരീഫ ബഷീർ,എപി ജാഫറലി, ഷംല ബഷീർ,മുഫീദ അൻവർ, മുബഷിറ അമീർ, കുഞ്ഞിമുഹമ്മദ് നെയ്യത്തൂർ,ടിവി റാബിയ,സജിതനന്നെങ്ങാടൻ ,കെപി നാസർ, റഫീഖ് എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here