HomeNewsInaugurationമാറാക്കര പി.എച്ച്.സി ഇനി കുടുംബാരോഗ്യ കേന്ദ്രം

മാറാക്കര പി.എച്ച്.സി ഇനി കുടുംബാരോഗ്യ കേന്ദ്രം

marakkara community health center

മാറാക്കര പി.എച്ച്.സി ഇനി കുടുംബാരോഗ്യ കേന്ദ്രം

മാറാക്കര: കുടുംബാരോഗ്യ കേന്ദ്രമായി മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം. ഇതോടെ പി.എച്ച്.സി.യുടെ പ്രവർത്തനസമയം രാവിലെ എട്ടര മുതൽ വൈകുന്നേരം ആറുവരെ നീട്ടി. ഈസമയം മുഴുവൻ പരിശോധനയും മരുന്നുവിതരണവും തുടരും. മെഡിക്കൽ ഓഫീസറുൾപ്പെടെ മൂന്ന് മുഴുവൻസമയ ഡോക്ടർമാർ, രണ്ട് ഫാർമസിസ്റ്റുകൾ, ഒരു ലാബ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സുമാർ ഉൾപ്പെടെ പത്തുപേരുടെ സേവനവും പൊതുജനങ്ങൾക്ക് ലഭിക്കുന്നു. കൂടാതെ ഭൗതികസാഹചര്യങ്ങൾ ഉയർത്തുന്നതിനായി 20 ലക്ഷം രൂപയുടെ നിർമാണപ്രവർത്തനങ്ങൾ ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിത്തുടങ്ങിയിട്ടുമുണ്ട്.
marakkara community health center
കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണപ്രവർത്തനങ്ങളുടെ തറക്കല്ലിടലും വൈകുന്നേര സമയ പരിശോധനയുടെ ഉദ്ഘാടനവും ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീൻകുട്ടി അധ്യക്ഷനായി. കേരള സർക്കാരിന്റെ ’ആർദ്രം’ പദ്ധതിയിലുൾപ്പെടുത്തിയാണ് പി.എച്ച്.സി.യെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തി ഭരണാനുമതി നൽകിയതെന്ന് മുഹമ്മദാലി പള്ളിമാലിൽ, മെഡിക്കൽ ഓഫീസർ ഡോ. ഗീത എന്നിവർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!