HomeNewsProtestമാർക്ക് ദാന വിവാദം; മന്ത്രി ജലീലിന്റെ വീട്ടിലേക്ക് നടന്ന കെ.എസ്.യു മാർച്ചിൽ സംഘർഷം

മാർക്ക് ദാന വിവാദം; മന്ത്രി ജലീലിന്റെ വീട്ടിലേക്ക് നടന്ന കെ.എസ്.യു മാർച്ചിൽ സംഘർഷം

ksu-jaleel-valanchery

മാർക്ക് ദാന വിവാദം; മന്ത്രി ജലീലിന്റെ വീട്ടിലേക്ക് നടന്ന കെ.എസ്.യു മാർച്ചിൽ സംഘർഷം

വളാഞ്ചേരി: മാർക്ക് ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ കെ.ടി ജലീലിന്റെ വീട്ടിലേക്ക് നടത്തിയ കെ.എസ്.യു മാർച്ചിൽ സംഘർഷം. വളാഞ്ചേരിയിൽ നിന്ന് തുടങ്ങിയ മാർച്ച് മീമ്പാറയിൽ മന്ത്രിയുടെ വീടിന് മീറ്ററുകൾക്കടുത്ത് വച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ പോലീസ് ബാരിക്കേഡ് ഭേദിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഇതോടെ പോലീസ് ലാത്തി വീശുന്ന ഘട്ടത്തിലെത്തിയത്. മാർച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. മാർച്ച് തടഞ്ഞതിന് ശേഷം ഒരു വിഭാഗം പ്രവർത്തകർ പിരിഞ്ഞ് പോകാതെ ബാരിക്കേഡ് ഭേദിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ലാത്തിവീശി. സംഘർഷത്തിൽ തലക്ക് പരിക്കേറ്റ കെ.എസ്.യു പ്രവർത്തകൻ നിഥിനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വളാഞ്ചേരിയിലെ യൂത്ത് കോൺ‌ഗ്രസ് പ്രവർത്തകരും മുനിസിപ്പാലിറ്റിയിലെ കോൺഗ്രസ് കൌൺസിലർമാരുമടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ ഇടപെട്ട് കെ.എസ്.യു പ്രവർത്തകരെ നിയന്ത്രിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകർ പിരിഞ്ഞു പോയി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!