HomeNewsPoliticsവിവിധ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാരുടെയും, അധ്യാപകരുടെയും കോട്ടക്കൽ മണ്ഡലം തല കാൽനട പ്രചരണ ജാഥ വളാഞ്ചേരിയിൽ ആരംഭിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാരുടെയും, അധ്യാപകരുടെയും കോട്ടക്കൽ മണ്ഡലം തല കാൽനട പ്രചരണ ജാഥ വളാഞ്ചേരിയിൽ ആരംഭിച്ചു

jatha-valancehry-teachers

വിവിധ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാരുടെയും, അധ്യാപകരുടെയും കോട്ടക്കൽ മണ്ഡലം തല കാൽനട പ്രചരണ ജാഥ വളാഞ്ചേരിയിൽ ആരംഭിച്ചു

വളാഞ്ചേരി: ജനപക്ഷ ബദനയങ്ങൾക്ക് കരുത്തു പകരുക, കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജീവനക്കാരുടെയും, അധ്യാപകരുടെയും നേതൃത്വത്തിലുള്ള കോട്ടക്കൽ മണ്ഡലം തല കാൽനട പ്രചരണ ജാഥ ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് കുളമംഗലത്ത് നിന്ന് ആരംഭിച്ച കാൽനട ജാഥ വൈക്കത്തൂർ, വളാഞ്ചേരി ഹൈസ്ക്കൂൾ പടി, കാവുംപുറം, വടക്കുംമുറി, കാട്ടിപ്പരുത്തി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം വളാഞ്ചേരി ടൗണിൽ സമാപിച്ചു.
jatha-valancehry-teachers
വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ കെ. മധുസൂദനൻ, വൈ. ക്യാപ്റ്റൻ എം. നിധീഷ്, മാനേജർ പി.എം. സുരേഷ്, നഗരസഭ കൗൺസിലർ നൗഷാദ്, അനുപ് സുന്ദർ , എസ്. അനീഷ്, പി.ഡി. സന്തോഷ്, പി. മുഹമ്മദ് ഷരീഫ്, ഇ. സുനിൽ കുമാർ സംസാരിച്ചു. ഒന്നാം ദിവസത്തെ സമാപന സമ്മേളനം പി.എം. മോഹനൻ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇരിമ്പിളിയ ഗ്രാമ പഞ്ചായത്തിലെ വലിയ കുന്നിൽ നിന്നും ആരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകര രണങ്ങൾക്ക് ശേഷം വൈകുന്നേരം എടയൂർ ചീനിച്ചോട് അവസാനിക്കും


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!