HomeNewsDisasterPandemicചരക്കുമായിവരുന്ന ലോറികളിലെ തൊഴിലാളികളെ നിരീക്ഷിക്കാൻ കുറ്റിപ്പുറത്ത് മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിച്ചു

ചരക്കുമായിവരുന്ന ലോറികളിലെ തൊഴിലാളികളെ നിരീക്ഷിക്കാൻ കുറ്റിപ്പുറത്ത് മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിച്ചു

kuttippuram-bus-stand

ചരക്കുമായിവരുന്ന ലോറികളിലെ തൊഴിലാളികളെ നിരീക്ഷിക്കാൻ കുറ്റിപ്പുറത്ത് മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിച്ചു

കുറ്റിപ്പുറം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തിനു പുറത്തുനിന്ന് ചരക്കുമായിവരുന്ന ലോറികളിലെ തൊഴിലാളികളെ നിരീക്ഷിക്കാൻ തീരുമാനം. ഇതിനായി മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിച്ചതായി പോലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്നും കൺടെയ്ൻമെന്റ് മേഖലയിൽനിന്നും എത്തുന്ന ലോറികളിലെ ഡ്രൈവർമാരും ക്ലീനർമാരും ഇവിടത്തെ അങ്ങാടിയിലെത്തിയാൽ അവർ മറ്റുള്ളവരുമായി ഇടപഴകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രധാന ഉത്തരവാദിത്വം.
kuttippuram
ലോറിത്തൊഴിലാളികൾക്ക് താമസിക്കാനും മറ്റും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചുമട്ടുതൊഴിലാളികൾ, ഡ്രൈവർമാർ, വ്യാപാരികൾ എന്നിവരുടെ പ്രതിനിധികൾ, വാർഡ് അംഗം, സന്നദ്ധപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരും ഉൾപ്പെട്ടതാണ് മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി. ക്വാറന്റീനിൽ കഴിയുന്നവർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അഞ്ച് ബൈക്കുകളിലും രണ്ട് ജീപ്പുകളിലുമായി പോലീസ് പട്രോളിങ് നടത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!