കോവിഡ് പ്രതിരോധം; മീമ്പാറ ഡിവിഷനിലെ മുഴുവൻ വീടുകളിലും മാസ്കുകളെത്തി കൌൺസിലർ
വളാഞ്ചേരി: കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മീമ്പാറ ഡിവിഷനിലെ മുഴുവൻ വീടുകളിലും മാസ്കുകളെത്തിച്ച് കൌൺസിലർ. വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 28 ആയ മീമ്പാറയിലാണ് മുഴുവൻ വീടുകളിലും കൌൺസിലർ ഫാത്തിമ നസിയ മാസ്കുകളെത്തിച്ചത്. സാനിറ്റൈസേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാസ്കുകൾ എത്തിച്ച് നൽകിയത്. എല്ലാ വീടൂകളിലും 2 വീതം മാസ്കുകൾ എത്തിച്ചത്. കൌൺസിലർ ഫാത്തിമ നസിയ പി.പി അബ്ദുറഹ്മാൻ അൻസാരിക്ക് നൽകി വിതരണോത്ഘാടനം നടത്തി. ആശാ വർക്കർ ഉമ, പി.പി ഹമീദ്, പി.പി ഇസഹാഖ് മാസ്റ്റർ, സൈഫുദ്ധീൻ എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here