HomeNewsEducationNewsസീപ്പ് പദ്ധതിയുടെ വളാഞ്ചേരിയിലെ സെന്റര്‍ ഉല്‍ഘാടനം ചെയ്തു

സീപ്പ് പദ്ധതിയുടെ വളാഞ്ചേരിയിലെ സെന്റര്‍ ഉല്‍ഘാടനം ചെയ്തു

mbt-nanma-valanchery

സീപ്പ് പദ്ധതിയുടെ വളാഞ്ചേരിയിലെ സെന്റര്‍ ഉല്‍ഘാടനം ചെയ്തു

മിഷന്‍ ബെറ്റര്‍ ടുമാറോ (എം ബി ടി നന്മ ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ അവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന സീപ്പ് പദ്ധതിയുടെ വളാഞ്ചേരിയിലെ സെന്റര്‍ ഐ.ജി പി.വിജയന്‍ ഐ.പി.എസ് ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്തു. സാമ്പത്തികമായും സാഹചര്യങ്ങള്‍ കൊണ്ടും പരിമിതികള്‍ അനുഭവിക്കുന്ന കുടുംബങ്ങളിലെ വിശേഷകഴിവുകളുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് സാധ്യതകളുടെ പഠന,പരിശീലന ക്യാമ്പുകള്‍ ഒരുക്കുന്നതിനായി ആസൂത്രണം ചെയ്ത സീപ് പദ്ധതിയുടെ കേന്ദ്രം കംപാഷര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തിക്കുക.സീപ്പ് പദ്ധതിയുടെ വളാഞ്ചേരിയിലെ സെന്റര്‍ ഐ.ജി പി.വിജയന്‍ ഐ.പി.എസ് ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്തു.വളാഞ്ചേരിയിലും പരിസര പഞ്ചായത്തുകളിലുമുള്ള ഏഴ് ഗവണ്‍മെന്റ് എയ്ഡഡ് ഹൈസ്‌ക്കൂളുകളില്‍ പ്രവേശന പരീക്ഷ നടത്തി തെരഞ്ഞെടുത്ത 50 വിദ്യാര്‍ത്ഥികളടക്കി ആദ്യ ബാച്ചിന് പ്രശസ്ത മോട്ടിവേഷന്‍ ട്രെയ്‌നറായിട്ടുള്ള നിര്‍മലല്‍ കുമാര്‍ ആദ്യ സെഷനു നേതൃത്വം നല്‍കി. ഡോ: എൻ. എം. മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ അബ്ദുൽ ജബ്ബാർ, കെ.എം. അബ്ദുൽ ഗഫൂർ, സലാം വളാഞ്ചേരി, ഹാറൂൺ കരുവാട്ടിൽ, ടി. ബഷീർ ബാബു, വെസ്റ്റേൺ പ്രഭാകരൻ, ശരത്, മുനവ്വർ പാറമ്മൽ, പി. സൈനുദ്ദീൻ, ഷബാബ് വക്കത്ത്, ജിഷാദ്, അലി ജാഫർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!