മടക്കയാത്രക്ക് കാത്തിരിക്കുന്ന പ്രവാസികൾക്ക് വാക്സിൻ വിതരണം ഉടനെ പൂർത്തിയാക്കുക-മലബാർ ഡവലപ്മെന്റ് ഫോറം
കോവിഡ് പ്രതിസന്ധിയിൽ യാത്രാ വിലക്ക് നേരിടുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം
വരുന്ന തൊഴിലാളികളടക്കമുള്ള പതിനഞ്ച് ലക്ഷത്തോളം പ്രവാസികൾക്ക് രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ വിതരണം ത്വരിതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലബാർ ഡവലെപ്പ്മെൻറ് ഫോറം കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഡി.എം.ഒ ഓഫിസുകൾക്ക് മുമ്പിലും വയനാട് വൈത്തിരി താലൂക്ക് ഹോസ്പ്പിറ്റലിനു മുമ്പിലും നടക്കുകയാണ്. മലപ്പുറത്ത് എം.ഡി.എഫ് സമരം പി ഉബൈദുള്ള എം.എൽ.എ ഉൽഘാടനം ചെയ്തു.
ലക്ഷകണക്കിന് മലയാളികൾ യു.എ ഇ യിലെക്കും ലക്ഷത്തോളം മലയാളികൾ സൗദി അറേബ്യയിലെക്കുമുള്ള യാത്രക്കാണ് ഒരുങ്ങി നിൽക്കുക്കുന്നത്. ഇതിൽ 90 ശതമാനവും മലബാറിൽ നിന്നുമുള്ള സാധാരണ തൊഴിലാളികളാണ്. വിസ തീരുന്ന കലാവധിക്കുള്ളിൽ തിരിച്ചെത്തിയില്ലങ്കിൽ ജോലി നഷ്ടപ്പെടും.
ജൂലൈ എഴ് മുതൽ വിമാന കമ്പനികളൾ ബുക്കിങ്ങ് ആരംഭിക്കുന്നുണ്ട്. രണ്ട് ഡോസും എടുത്തവർക്ക് മാത്രമെ യാത്ര അനുവധിക്കുകയുള്ളു. 10 ശതമാനം പ്രവാസികൾക്ക് മാത്രമെ ഇത് വരെ വാക്സിൻ നൽകിയിട്ടുള്ളു. ആരോഗ്യ വകുപ്പ് സൗജന്യമായി നൽകുന്ന വാക്സിൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി നൽകി വരുന്നു. എന്നാൽ വളരെ തുച്ചമായ ആളുകൾക്കാണ് ഇത് വരെ വാക്സിൻ എടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. പലയിടങ്ങളിലും സ്റ്റോക്ക് തീർന്നു. സംസ്ഥാന അരോഗ്യവകുപ്പിൻ്റെ കോവീ ഷീൽഡ് വാക്സിൻ പുതുതായി നൽകാൻ സ്റ്റോക്ക് ഇല്ലെന്നാണ് അറിവ്. കേന്ദ്രസർക്കാരിൽ നിന്ന് വാക്സിൻ ലഭിക്കാൻ നിമയകടമ്പൾ വലുതാണ് താനും. അങ്ങിനെ വന്നാൽ പ്രവാസികൾക്കുള്ള വാക്സിൻ വിതരണം വളരെ വൈകും ഇത് സാധാരണ പ്രവാസികൾക്ക് വലിയ തരത്തിലുള്ള പ്രതിസന്ധി ഉണ്ടാക്കും. പലർക്കും ജോലി നഷ്ടപ്പെടും. ഇത് വലിയ ദുരന്തത്തിലെക്ക് പ്രവാസികളെയും കുടുംബത്തെയും കൊണ്ടെത്തിക്കും. ആരോഗ്യവകുപ്പ് അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ജില്ലാതല ആരോഗ്യ കേന്ദ്രങ്ങൾക്ക് മുമ്പിൽ സമരം സങ്കടിപ്പിക്കുന്നത് . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തിരഞ്ഞെടുത്ത അംഗങ്ങൾ നടത്തുന്നു ധർണ്ണകൾക്ക് മുഴുവൻ പ്രവാസികളുടെയും പൊതുജനങ്ങളുടെയും പിന്തുണ വേണമെന്ന് എംഡിഎഫ് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here