HomeNewsMeetingവിദ്യാലയങ്ങൾ തുറക്കൽ; വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ സമിതി (MEC ) യോഗം ചേർന്നു

വിദ്യാലയങ്ങൾ തുറക്കൽ; വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ സമിതി (MEC ) യോഗം ചേർന്നു

mec-valanchery-meeting-2021

വിദ്യാലയങ്ങൾ തുറക്കൽ; വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ സമിതി (MEC ) യോഗം ചേർന്നു

വളാഞ്ചേരി: നവംബർ – 1 മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ വളാഞ്ചേരി നഗരസഭയിൽ മുന്നൊരുക്കങ്ങൾക്ക് ജാഗ്രതയോടെ മുന്നോട്ട് പോകാൻ തീരുമാനിച്ചു .ഒന്നര വർഷത്തിലേറെ അടഞ്ഞുകിടന്നതിനു ശേഷം തുറക്കാൻ പോകുന്ന വിദ്യാലയങ്ങളിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ അനിവാര്യവുമാണ്. കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ ചർച്ച ചെയ്യാനും നടപ്പിൽ വരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുമായി വളാഞ്ചേരി മുനിസിപ്പൽ വിദ്യാഭ്യാസ സമിതി (MEC) നഗരസഭാ ഹാളിൽ ചേർന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻസിപാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ശുചിത്വത്തിനുള്ള നിർദ്ദേശങ്ങൾ മുൻസിപാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർ അഷറഫ് വിശദീകരിച്ചു.
mec-valanchery-meeting-2021
ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി എല്ലാ സ്കൂളിലും തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്പെഷ്യൽ കെയർ സെന്ററിനെ കുറിച്ച് സ്പെഷ്യൽ എജ്യൂക്കേറ്റർ പവിഷ പി വിശദീകരിച്ചു വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം വികസന സ്റ്റാൻ ഡിംഗ് കമ്മറ്റി ചെയർമാൻ റിയാസ്. എം പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് വിവിധ വാർഡ് കൗൺസിലർമാർ എല്ലാ സ്കൂളിലെയും പ്രധാനാധ്യാപകർ ബി.ആർ.സി. പ്രതിനിധി രഞ്ജിനി എം.പി M E C കൗൺസിൽ അംഗങ്ങളായി തെരെഞ്ഞെടുത്ത വ്യക്തികൾ എന്നിവർ പങ്കെടുത്തു . പരിപാടിയുടെ സ്വാഗതം സി.ആർ.സി. കോർഡിനേറ്റർ ബീൻസി എൻ ചാണ്ടിയും നന്ദി ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!