വളാഞ്ചേരി നഗരസഭയിൽ ഹരിത ഭവന പുരസ്കാര വിതരണവും ഔഷധ സസ്യങ്ങളുടെ വിതരണവും നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ PMAY ലൈഫ് ( നഗരം ) ഭവന പദ്ധതി പ്രകാരം അംഗീകരിച്ച DPR ഉൾപ്പെട്ട 417 ഗുണഭോക്താക്കളിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച 165 പേരിൽ നിന്നും മികച്ച രീതിയിയിൽ വീടൊരുക്കിയ ഗുണഭോക്താവിന് നഗരസഭയുടെ ഹരിത ഭവന പുരസ്കാരം (10000 രൂപ) വിതരണവും മുഴുവൻ ഭവന ഗുണഭോക്താക്കൾക്കും അംഗീകാർ കാമ്പയിന്റെ ഭാഗമായി ഔഷധ സസ്യങ്ങളുടെ വിതരണോൽഘാടനവും വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു.
വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ സ്വാഗതവും സെക്രട്ടറി എസ്സ്.സുനിൽകുമാർ വിഷയാവതരണവും, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.രാമകൃഷ്ണൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മൈമൂന.എം. അരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഫാത്തിമ കുട്ടി കൗൺസിലർമാരായ ശിഹാബുദ്ധീൻ, ഇ.പി അച്ചുതൻ, സുബെദ, ജ്യോതി, വസന്ത, CDS സുനിത, PMAY കോഡിനേറ്റർ ദിവ്യ തുടങ്ങിയവർ ആശംസയർപ്പിക്കുകയും ഡലീഷ്യ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here