HomeNewsAccidentsവളാഞ്ചേരിയിൽ നിയന്ത്രണം വിട്ട മോട്ടോർ സൈക്കിൾ കെ.എസ്.ആർ.ടി.സി ബസിലിടിച്ചു; യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു

വളാഞ്ചേരിയിൽ നിയന്ത്രണം വിട്ട മോട്ടോർ സൈക്കിൾ കെ.എസ്.ആർ.ടി.സി ബസിലിടിച്ചു; യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു

meempara-bike-accident-2024

വളാഞ്ചേരിയിൽ നിയന്ത്രണം വിട്ട മോട്ടോർ സൈക്കിൾ കെ.എസ്.ആർ.ടി.സി ബസിലിടിച്ചു; യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു

വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി മീമ്പാറയിൽ നിയന്ത്രണം വിട്ട മോട്ടോർ സൈക്കിൾ കെ.എസ്.ആർ.ടി.സി ബസിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. അപകടത്തിൽ ഇരിചക്രവാഹനം ഓടിച്ചിരുന്ന കരിപ്പോൾ സ്വദേശി ഫാസിൽ (19) പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 9.15ന് മീമ്പാറ ഹൈസ്കൂൾ റോഡിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ-55-എസ്-5368 നമ്പർ ബജാജ് പൾസർ മോട്ടോ സൈക്കിൾ വിട്ടതിനെ തുടർന്ന് എതിരെ വരികയായിരുന്ന കെ.എസ്.ആർ.ടി.സി ദീർഘദൂര ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡരികിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇയാൾ സഞ്ചരിച്ച വാഹനം പൂർണമായി തകർന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!