ഐഫോൺ എക്സ് സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരിൽ വളാഞ്ചേരി സ്വദേശിയും
മലയാളത്തിന്റെ മഹാനടന് മമ്മുട്ടി എക്കാലത്തും സ്വന്തമാക്കി വെച്ചിരുന്ന ഒരു റെക്കോഡ് ഇന്നലെ തകർന്നു. ആ സാമ്രജ്യത്തില്‍ ആദ്യമായി മമ്മുക്കയെ കടത്തിവെട്ടിയത് ഒരു മലപ്പുറം കാരന്. ഇതുവരെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കുന്ന മലയാളി മമ്മുക്ക ആയിരുന്നു. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റിച്ചു. ഐഫോണ്‍ x ന്റെ ആഗോള തലത്തിലെ ഔദ്യോഗിക ലോഞ്ചിംഗിലാണ് മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷഹനാസ് പാലയ്ക്കല്‍ താരമായത്. ആപ്പിള്‍ ആദ്യമായി ആഗോളതലത്തില്‍ എല്ലായിടത്തും ഒറ്റയടിക്ക് ലോഞ്ചിംഗ് നടത്തിയതും ഇന്നലെയാണ്.
1,02000 രൂപ വിലയുള്ള ഐഫോണ്‍ ഇന്ത്യയില്‍ സ്വന്തമാക്കിയത് 37 പേരാണ്. അതില്‍ ഏക മലയാളിയായ ഷഹനാസ് പാലയ്ക്കല്‍ ആണ് ഈ ശ്രേണിയില്‍ മമ്മുക്കയെ കടത്തിവെട്ടിയത്.
ഐഫോണ്‍x ന്റെ 256 ജിബി വരുന്ന ഏറ്റവും ഉയര്‍ന്ന മോഡലിന്റെ പ്രത്യേകത ഫേസ് ഐഡി റിഗ്രഗേഷനാണ് . 2000 ഒഎല്‍ഇഡി എന്ന കളര്‍ ഡിസ്പ്ലേയും ഇതില്‍ ഉണ്ട്. ലോഞ്ചിംഗ് ദിവസത്തില്‍ ബാംഗ്ലൂരില്‍ തന്നെ നാലായിരം ഫോണിന്റെ ബുക്കിംഗ് ആണ് നടന്നത്. സാധാരണഗതിയില്‍ മമ്മുട്ടിയെ പേലുള്ള സെലിബ്രിറ്റികള്‍ ആയിരിക്കും ഇത്തരം സാങ്കേതിക വിദ്യകള്‍ ആദ്യം സ്വന്തമാക്കുന്നത്.
എല്ലാത്തവണയും അമേരിക്കയിലോ, യുകെയിലോ നിന്നാണ് ഫോണ്‍ വാങ്ങാറ് എന്ന് ഷഹനാസ് പറയുന്നു. ഇത്തവണ രണ്ട് ആഴ്ച മുമ്ബ് ബുക്ക് ചെയ്തിരുന്നു. കൂടെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ശുപാര്‍ശ കൂടി ഉണ്ടായിരുന്നതുകൊണ്ട് ആദ്യ പീസുകളില്‍ ഒന്ന് തന്നെ ലഭിക്കുകയായിരുന്നുവെന്ന് അദേഹം പറയുന്നു. ബാംഗ്ലൂരിലെ യുബി സിറ്റിയെന്ന മാളില്‍ രണ്ടു മണി മുതല്‍ കാത്തിരുന്നാണ് ഈ പീസ് സ്വന്തമാക്കിയത്. 8500 രൂപ ഇന്‍ഷുറന്‍സ് അടച്ചാണ് ഐഫോണ്‍ ഷഹനാസ് സ്വന്തമാക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക് ബസ് ഷെല്‍റ്ററുകളുടെ നിര്‍മ്മാണത്തിന്റെ കോണ്‍ട്രാക്ട് ഏറ്റെടുത്തു ചെയ്യുന്ന ഗ്രീന്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ സിഎംഡിയാണ് ഷഹനാസ് പാലയ്ക്കല്‍. എല്ലാത്തവണയും ആദ്യ പീസ് സ്വന്തമാക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഇത്തവണയാണ് ഇത് യാഥാര്‍ത്ഥ്യമായതെന്നും ഇദേഹം പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഷഹനാസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആപ്പിളിന്റെ പത്താം വാര്‍ഷികത്തിലാണ് ഏറ്റവും പുതിയ പുതുമകള്‍ ഒരുക്കി ഐഫോണ്‍ പുറത്തിറക്കിയത്.
Content Highlight: Meet the first malayalee to buy iPhone X, Shahnas Palakkal, Actor Mammootty, Apple
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here