HomeNewsMeetingമാലിന്യ മുക്ത വളാഞ്ചേരിക്ക് യുവജന കൂട്ടായ്മയിൽ കർമ്മ പദ്ധതി ആവിഷ്കരിച്ചു നഗരസഭ

മാലിന്യ മുക്ത വളാഞ്ചേരിക്ക് യുവജന കൂട്ടായ്മയിൽ കർമ്മ പദ്ധതി ആവിഷ്കരിച്ചു നഗരസഭ

waste-management-valanchery

മാലിന്യ മുക്ത വളാഞ്ചേരിക്ക് യുവജന കൂട്ടായ്മയിൽ കർമ്മ പദ്ധതി ആവിഷ്കരിച്ചു നഗരസഭ

വളാഞ്ചേരി: വളാഞ്ചേരിയെ മാലിന്യ മുക്തമാക്കാൻ യുവജനങ്ങളുടെ സഹകരണത്തോടെ കർമ്മ പദ്ധതി ആവിഷ്കരിച്ചു.നഗരസഭയിലെ യുവജന സംഘടനകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ മാലിന്യ മുക്ത പദ്ധതിക്ക് രൂപം നൽകി. ഇതിൻ്റെ ഭാഗമായി ക്ലബ്ബുകളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ ഫെബ്രുവരി 28ന് ഞായറാഴ്ച മുനിസിപ്പൽ പരിധിയിലെ മുഴുവൻ റോഡുകളും ശുചീകരിക്കും. 2021-22 വാർഷിക പദ്ധതി രൂപീകരണത്തിനു വേണ്ടി യുവാക്കളുടെ ആശയങ്ങളും അഭിപ്രായങ്ങളും തേടാൻ നഗരസഭ ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
waste-management-valanchery
നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാർ, നഗരസഭയിലെ അമ്പതോളം ക്ലബ്ബ്, റെസിഡൻസ് അസോസിയേഷൻ, സന്നദ്ധ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!