പൊന്മള ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു
പൊന്മള: പൊന്മള ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ജസീന മജീദ്, വൈസ് പ്രസിഡൻറ് ഷൗക്കത്തലി കടക്കാടൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞുമുഹമ്മദ് ഒളകര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹറാബി കൊളക്കാടൻ, സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റൻറ് സെക്രട്ടറി നീരജ് കെ, മെഡിക്കൽ ഓഫീസർ ഷമീർ കെ.ടി, മെമ്പർമാരായ അത്തു വടക്കൻ, അക്ബറലി കെ.ടി, സീനിയർ ക്ലർക്ക് അനൂപ് എൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് എം.എൽ.എയും സംഘവും വട്ടപ്പറമ്പ് എ.എൽ.പി സ്കൂളിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്റർ (ഡി.സി.സി.) സന്ദർശിച്ച് അവിടുത്തെ ഒരുക്കങ്ങൾ വിലയിരുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here