പറമ്പത്ത്കാവ് വേല മാർച്ച് 11ന്; യോഗം ചേർന്നു
ഇരിമ്പിളിയം:മാർച്ച് 11 ന് ശ്രീ പറമ്പത് കാവ് ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തോടനുബന്ധിച്ച് വളാഞ്ചേരി എസ എച്ച് ഓ കെ ജെ ജനീഷിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തെ ഭാരവാഹികളുടെയും കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെയും ക്ഷേത്രം ഭാരവാഹികളുടെയും വിവിധ കാള കമ്മിറ്റികളുടെയും യോഗം ചേർന്നു
ഇണക്കാളകളുടെ ഉയരം 5 മീറ്റർ ഉയരത്തിൽ അധികരിക്കാൻ പാടില്ല, വരവുകൾ വളാഞ്ചേരി, കൊട്ടാരം എന്നീ ടൗണുകളിൽ നിറുത്തി കൊട്ടരുത്, ഡിജെ, നാസിക് ഡോൾ, ആട്ട തപ്പട്ട, തംബോല മേള എന്നിവ ഉപയോഗിക്കരുത്,10 മിനുട്ട് മാത്രമായിരിക്കും വരവുകൾക് ക്ഷേത്ര നടയിൽ സമയം. വരവ് കമ്മിറ്റി ഭാരവാഹികൾ ലഹരിയുള്ള ഒരു സാധനവും ഉപയോഗിക്കരുത് തുടങ്ങിയവയാണ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ. യോഗത്തിൽ കെ എസ് ഇ ബി പ്രതിനിധി ബഷീർ ബാബു ദേവസ്വം എക്സിക്റ്റീവ് ഓഫീസർ കെ സി തുളസി, ആഘോഷകമ്മിറ്റി പ്രെസിഡൻറ് മഠത്തിൽ മോഹൻദാസ്,സെക്രട്ടറി. രാജീവ് കാളിയത്ത്, പുനർനിർമാണ കമ്മിറ്റി പ്രെസിഡൻറ് അമ്പാട്ടി സതാനന്തൻ,ക്ഷേത്രം ഓഫീസർ മണികണ്ഠൻ എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here