കൊറോണ മുൻകരുതൽ; കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു
കൊറോണ മുൻകരുതലിന്റെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിലാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ യോഗം ചേര്‍ന്നത്. ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഭീതിയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കയും ഭീതിയും ഇല്ലായ്മചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. വിദേശയാത്ര കഴിഞ്ഞെത്തുന്നവരെ ആശുപത്രിയിലെത്തിച്ച് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം തേടാനും വാര്‍ഡ് മെമ്പര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.യാത്രകഴിഞ്ഞെത്തി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വിശ്രമം ഉറപ്പാക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മെഡിക്കല്‍ ഓഫീസര്‍ ഡോ.വിജിത് വിജയശങ്കര്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഖദീജ പാറോളി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫസീല ടീച്ചര്‍, ബിഡിഒ അജിത, ശംഭു, അബ്ദുല്‍ ലത്തീഫ് തുടങ്ങി ആരോഗ്യപ്രവര്‍ത്തകരുെ ഭരണസമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here