പന്നി ശല്യം; ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ പന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്ന സാഹചര്യത്തിൽ ടി പ്രവർത്തി തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മാനുപ്പ മാസ്റ്ററിന്‍റെ അധ്യക്ഷതയിൽ കർഷകരെ പങ്കെടുപ്പിച്ച് പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ യോഗം ചേർന്നു. പന്നിശല്യം രൂക്ഷമായ പ്രദേശങ്ങളെ മൂന്നായി തിരിച്ച് വേട്ടയാടൽ ടീമിനെ ഇറക്കി പന്നികളെ തുരത്തുന്നതിന് വേണ്ട നടപടികൾ കൈകൊള്ളുന്നതിന് യോഗം തീരുമാനിച്ചു. ചടങ്ങിൽ ക്യഷി ഓഫീസർ മഞ്ജു മോഹൻ , വികസന സ്റ്റാൻ്‍റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ എൻ.മുഹമ്മദ് , ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കദീജ , മെമ്പർമാരായ ബാലചന്ദ്രൻ, ജസീന , ഫസീല ടീച്ചർ , റംല , ഷഫീദ ബേബി, സുഭദ്ര അസിസ്റ്റന്റ് സെക്രട്ടറി സുനിൽ കുമാർ എം. എ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here