പഠ്ന ലിഖ്ന അഭിയാൻ; കുറ്റിപ്പുറം പഞ്ചായത്ത് തല രൂപീകരണ യോഗം നടന്നു
കുറ്റിപ്പുറം: കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത മായി നടത്തുന്ന പുതിയ സാക്ഷരതാ പദ്ധതിയായ പഠ്ന ലിഖ്നാ അഭിയാൻ പദ്ധതിയുടെ കുറ്റിപ്പുറം പഞ്ചായത്ത് തല രൂപീകരണ യോഗം പഞ്ചായത്ത് ഹാളിൽ നടന്നു. ആരോ ഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ പരപ്പാര സിദ്ധിക്കിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് റംല കറതൊടിയിൽ ഉദ്ഘാടനം നിർവഹിച്ചു. അസി. സെക്രട്ടറി ദിലൻ ജോസ് പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാർ സിഡിഎസ് ചെയർപേഴ്സൺ, എഡിഎസ് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു. പ്രേരക് സ്വാഗതം പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here