കോവിഡ് വാക്സിൻ; വളാഞ്ചേരിയിൽ വിവിധ വിഭാഗങ്ങളുടെ യോഗം ചേർന്നു
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ 45 വയസ്സിന് മുകളിൽ ഉള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ ഹാളിൽ മുനിസിപ്പൽ ഭരണ സമിതി അംഗങ്ങളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും സന്നദ്ധ സംഘടനകളുടെയും യോഗം ചേർന്നു. ഏപ്രിൽ 26 മുതൽ 30 വരെ 10 കേന്ദ്രങ്ങളിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. മുനിസിപ്പാലിറ്റിയിലെ 45 വയസ്സിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിൻ നൽകും, ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, എൻ വേണുഗോപാൽ, സി അബ്ദുന്നാസർ, വെസ്റ്റേൺ പ്രഭാകരൻ, സതീഷ് ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി എം റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, ദീപ്തി ഷൈലേശ്, മെഡിക്കൽ ഓഫീസർ ഡോ: സെൽവ, എച്ച് ഐ ബഷീർ, സെക്രട്ടറി ഇൻ ചാർജ് സുനിൽ കുമാർ, കൗൺസിലർമാരായ ഇ.പി അച്ചുതൻ, ഈസ എൻ, ഫൈസൽ തങ്ങൾ, കെ.വി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here