പ്രതിഭകേന്ദ്രം; കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ ആലോചനയോഗം നടന്നു
എടയൂർ: കുറ്റിപ്പുറം BRC യുടെ കീഴിൽ കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിന് അനുവദിച്ച പ്രതിഭകേന്ദ്രം മാറാക്കര പഞ്ചായത്ത് ഏഴാം വാർഡിൽ കരേക്കാട് പത്രാസും പടിയിലെ വടക്കേകുളമ്പ് (കരേക്കാട് നോർത്ത്) അംഗൻവാടിയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട ആലോചനയോഗം അംഗൻവാടിയിൽ വെച്ച് നടന്നു. പട്ടികജാതിവിഭാഗത്തിലും ന്യൂനപക്ഷവിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും പെട്ട കുട്ടികളെ പഠനത്തിലും മറ്റു കലാ കായിക രംഗത്തും മുന്നോട്ട് കൊണ്ടുവരാൻ പ്രോത്സാഹനം നൽകുന്നതിനും വേണ്ടി ആരംഭിക്കുന്ന പരിശീലന കേന്ദ്രമാണ് പ്രതിഭകേന്ദ്രം. വാർഡ് മെമ്പറും പി ടി എ വൈസ്പ്രസിഡന്റുമായ വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു അധ്യക്ഷത വഹിച്ച ആലോചന യോഗം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി ആയിഷ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം BRC യിലെ BPC ടി അബ്ദുസലീം, പി ടി എ പ്രസിഡന്റ് എ പി നാസർ, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, കുറ്റിപ്പുറം ബി ആർ സി ട്രെയിനർ എസ് അച്ചുതൻ, സി ആർ സി കോർഡിനേറ്റർമാരായ ടി കെ അമ്പിളി, ബിൻസി എൻ ചാണ്ടി, ബി ആർ സി യിലെ പ്രവൃത്തിപരിചയം റിസോഴ്സ് ടീച്ചർ (WE സ്പെഷ്യലിസ്റ്റ് ടീച്ചർ) ടി വി സതീദേവി, അംഗൻവാടി ടീച്ചർ പി സിന്ധു, വെൽഫെയർ കമ്മിറ്റി അംഗങ്ങളായ കാലടി അബു ഹാജി, കെ മൊയ്‌ദീൻകുട്ടി, പി വി നാസിബുദ്ധീൻ, എൻ സക്കീന, നെയ്യത്തൂർ കുഞ്ഞിപ്പ, വെട്ടിക്കാടൻ കുഞ്ഞനു, പി വി സ്മിത, ഇബ്രാഹിം കുട്ടി, കെ ടി ഹുസൈൻ, സി പി ഉമൈമ അധ്യാപകരായ വി പി ഉസ്മാൻ, ടി പി സാജിത, പ്രതിഭ കേന്ദ്രം വോളന്റിയർ വി ടി ജംഷീന തുടങ്ങിയവർ സംബന്ധിച്ചു. നവംബർ 3 മുതൽ പ്രതിഭ കേന്ദ്രം പ്രവർത്തനം ആരംഭിക്കാൻ ധാരണയായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here