ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സജ്ജീകരിച്ച ഡൊമിസിലിയറി കോവിഡ് കെയർ സെന്ററിന്റെ പ്രവർത്തനങ്ങൾ, കോവിഡ് രോഗികളുടെ യാത്രയ്ക്കായി ഒരുക്കിയിട്ടുള്ള വാഹനത്തിന്റെയും റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെയും പ്രവർത്തനങ്ങൾ, പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കോവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിലെ സൗകര്യങ്ങൾ തുടങ്ങിയവ യോഗം വിലയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീൻകുട്ടി, വളാഞ്ചേരി എസ്.എച്ച്.ഒ പി.എം. ഷമീർ, ഡി.സി.സി. നോഡൽ ഓഫീസർ പി.കെ. ഖാലിദ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, എൻ. മുഹമ്മദ്, വി.ടി. അമീർ, എൻ. ഖദീജ, പി.എം. ബാലചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി കെ.എസ്. അജിത്‌കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. രാജേഷ്, രാഗേഷ് എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here