HomeNewsMeetingകോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

abid-hussain-tangal-covid-19

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

വളാഞ്ചേരി: കോട്ടക്കൽ മണ്ഡലത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വളാഞ്ചേരി നഗരസഭ, കുറ്റിപ്പുറം, എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകളിലെ അധ്യക്ഷൻമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവരുടെ യോഗമാണ് ആദ്യഘട്ടത്തിൽ ചേർന്നത്. കോട്ടക്കൽ മണ്ഡലത്തിൽ കോവിഡ് 19 ഗുരുതരമായ കേസുകൾ ഇല്ലെന്ന് യോഗം വിലയിരുത്തി. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ആവശ്യ ഘട്ടങ്ങളിൽ ഐസൊലേഷൻ സെൻ്ററുകളായി ഉപയോഗിക്കാനായി കണ്ടെത്തിയ കെട്ടിടങ്ങളുടെ സൗകര്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തി. അത്യാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ എം.എൽ.എ ഫണ്ടുപയോഗിച്ച് വാങ്ങുന്നതിൻ്റെ സാങ്കേതിക വശങ്ങൾ പരിശോധിച്ച് നടപ്പിലാക്കും. കുടുംബത്തിലെ അംഗങ്ങളോട് പോലും സമ്പർക്കം പുലർത്താതെ കാര്യക്ഷമമായി ക്വാറൻ്റൈൻ കാലാവധി പൂർത്തീകരിക്കുന്നതിന് ക്വാറൻ്റൈനിൽ കഴിയുന്ന ആളുകൾ ജാഗ്രത കാണിക്കണമെന്ന് എം.എൽ.എ പറഞ്ഞു.
abid-hussain-tangal-covid-19
തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷൻമാർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വൃക്ക മാറ്റി വെച്ചവർക്കും വൃക്കരോഗികൾക്കും അവർ കഴിച്ച് കൊണ്ടിരിക്കുന്ന മരുന്നുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ച കാര്യം നേരത്തെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും മരുന്ന് വിതരണം ചെയ്യുന്ന സർക്കാർ ഏജൻസികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ വീണ്ടും മന്ത്രിയോട് സൂചിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു. ഫോർമാലിൻ ഉപയോഗിച്ചും മറ്റും കാലപ്പഴക്കം ചെന്ന പോലുള്ള കാര്യങ്ങൾ ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആതവനാട് മുഹമ്മദ് കുട്ടി, വൈസ് പ്രസിഡൻ്റ് പി.ടി. ഷംല, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഫസീന അഹമ്മദ് കുട്ടി, ഇരിമ്പിളിയം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ മുഹമ്മദ്, ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷരായ ഖദീജ പാറൊളി, കെ. ഫസീല ടീച്ചർ, എ.പി. സബാഹ്, സി. കെ. നാസർ, ബ്ലോക്ക് സെക്രട്ടറി കെ. അജിത, മെഡിക്കൽ ഓഫീസർമാരായ ഡോ. വിജിത്ത് വിജയശങ്കർ, ഡോ.അഹമ്മദ്, ഡോ. അലി മുഹമ്മദ്,ഡോ. അനുപമ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!