എടയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പുമായി സഹകരിച്ച് കോവിഡ് മെഗാ ടെസ്റ്റിംഗ് ക്യാമ്പ് സംഘടിപ്പിച്ചു; വീഡിയോ
എടയൂർ: കോവിഡ് അതിതീവ്ര സാമൂഹിക വ്യാപനം പിടിച്ചു നിർത്തുന്നതിന് വേണ്ടി എടയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പുമായി സഹകരിച്ച് മെഗാ ആന്റിജൻ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു. ശാസ്ത്രീയമായി കോവിഡ് പ്രോട്ടോകോൾ പ്രകാരം പൂക്കാട്ടിരി വി.പി ഓഡിറ്റോറിയത്തിൽ സജീകരിച്ച ക്യാമ്പ് പ്രസിഡന്റ് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ് കെപി വേലായുധൻ, ആരോഗ്യ-വിദ്യഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ റസീന തസ്‌നി, മെഡിക്കൽ ഓഫീസർ ഡോ. അലി മുഹമ്മദ്, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആർ.ആർ.ടി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ പെട്ടവർക്കും പൊതു സമൂഹത്തിൽ അത്യാവശ്യ സേവനങ്ങളിലേർപ്പെട്ടവർക്കും വേണ്ടി സംഘടിപ്പിച്ച ക്യാമ്പിൽ 334 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 78 പേർ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിതീകരിച്ചു. 23.35 ശതമാനമാണ് ക്യാമ്പിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്. കഴിഞ്ഞ ദിവസം എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ 126 പേരെ പരിശോധിച്ചപ്പോൾ 43 പേരുടെ ഫലം പോസിറ്റീവായിരുന്നു. വരും ദിവസങ്ങളിലും മെഗാ ക്യാംപുകൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. വ്യാപരികളും ഓട്ടോ ടാക്സി ഡ്രൈവർമാരും, സന്നദ്ധ പ്രവർത്തകരും തുടങ്ങി ലോക്ക്ഡൗൺ സമയത്ത് പുറത്തിറങ്ങുന്ന മുഴുവൻ പേരെയും പരിശോധിച്ച് കോവിഡിന്റെ സാമൂഹിക വ്യാപനം തടയുക എന്നതാണ് ലക്ഷ്യമാക്കുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു. മെയ് 26ന് ഫാമിലി ഹെൽത്ത് സെന്ററിലും 27ന് വിപി ഓഡിറ്റോറിയത്തിലും കോവിഡ് ടെസ്റ്റ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. പൊതുജനങ്ങൾ ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് അറിയിക്കുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here