വാർഷിക ദിനത്തോടനുബന്ധിച്ച് മെഗാ ഡയബറ്റിക് ക്യാമ്പ് സംഘടിപ്പിച്ച് വളാഞ്ചേരി സി. എച് ആശുപത്രി
വളാഞ്ചേരി സി എച് മെമ്മോറിയൽ ഹോസ്പിറ്റൽ അതിന്റെ 22 – ആം വാർഷികത്തോടനുബന്ധിച്ച് നവംബർ 14 ലോക പ്രമേഹ ദിനത്തിൽ സംഘടിപ്പിച്ച ‘മെഗാ ഡയബറ്റിക് ക്യാമ്പ്’ വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ ശ്രീ. ബെന്നി കെ ടി ആദ്യ രെജിസ്ട്രേഷൻ നടത്തി ഉദ്‌ഘാടനം ചെയ്തു. പ്രമേഹ രോഗ വിദഗ്ധൻ ഡോ. ഇബ്രാഹിം കുട്ടി, നേത്ര രോഗ വിദഗ്ധൻ ഡോ. ഇ സന്തോഷ്, പ്രസവ- സ്ത്രീ രോഗ വിദഗ്ധ ഡോ.പ്രീതി എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ പരിശോധന, ലാബ് ടെസ്റ്റ്, മരുന്നുകൾ ,ഗര്ഭിണികൾക്കുള്ള സ്കാനിംഗ് എന്നിവ സൗജന്യമായി നൽകി.ഡയറ്റിഷന്റെ നേതൃത്വത്തിൽ പ്രമേഹരോഗികള്ക്ക് ക്ലാസും കൊടുത്തു.വളാഞ്ചേരിയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി 382 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.മാനേജർമാരായ ശ്രീ അസ്‌ലം പാലാറ, ശ്രീ വൈദ്യനാഥൻ മറ്റു സ്റ്റാഫ് അംഗങ്ങളും എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here