മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് മാറാക്കര സി.എച്ച്. സെന്റർ
മാറാക്കര: മാറാക്കര സി.എച്ച്. സെന്റർ സംഘടിപ്പിച്ച മെഗാ മെഡിക്കൽക്യാമ്പ് രക്തദാനത്തിനുള്ള വേദിയായി. 500-ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ 63 യൂണിറ്റ് രക്തം ദാനംചെയ്തു. എം.വി.ആർ. കാൻസർ സെന്റർ, തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ, തിരൂർ റൈഹാൻ കണ്ണാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് രക്തദാനക്യാമ്പ്, സമ്പൂർണ വൃക്കരോഗ നിർണയക്യാമ്പ്, നേത്രപരിശോധനാക്യാമ്പ് എന്നിവ സംഘടിപ്പിച്ചത്.
കാടാമ്പുഴ എ.യു.പി. സ്കൂളിൽ തിരൂർ ശിഹാബ് തങ്ങൾ ആശുപത്രി ചെയർമാൻ അബ്ദുറഹ്‌മാൻ രണ്ടത്താണി ഉദ്ഘാടനംചെയ്തു. ഒ.കെ. സുബൈർ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷരീഫ ബഷീർ, എ.പി. മൊയ്തീൻകുട്ടി, സി. അബ്ദുറഹ്‌മാൻ, ബക്കർഹാജി കരേക്കാട്, അബുഹാജി കാലൊടി, പി.പി. ഹംസക്കുട്ടി ഹാജി, ടി.പി. കുഞ്ഞുട്ടിഹാജി, ഒ.പി. കുഞ്ഞിമുഹമ്മദ്, എ.പി. ജാഫറലി തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here