സമൂഹ്യക്ഷേമ പെൻഷൻ അപാകതക്കെതിരെ എം.എൽ.എക്ക് നിവേദനം നൽകി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തംഗം ഫസീല ടീച്ചർ
ഇരിമ്പിളിയം: സമുഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് ഒരു കൈതാങ്ങ് എന്ന നിലക്കാണ് സംസ്ഥാന സർക്കാർ സാമൂഹ്യക്ഷേമ പെൻഷനുകൾ അനുവദിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ സെപ്റ്റംബർ മാസത്തിൽ ഇറക്കിയ ഉത്തരവ് പ്രകാരം നിയമപരമായി വിവാഹമോചനം നേടിയവരെ വിധവകളായി കണക്കാക്കാനാകില്ല ആയതിനാൽ അവർക്ക് വിധവാ പെൻഷൻ ലഭിക്കാൻ അർഹതയുണ്ടാവില്ല എന്ന തീരുമാനം നിലവിൽ അഗതി പെൻഷൻ ലഭിച്ച് കൊണ്ടിരിക്കുന്നവർക്ക് പെൻഷൻ ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കും. ഈ വിഭാഗത്തിൽപ്പെട്ട നിരാലംബരും നിരാശ്രയരുമായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിവാഹ മോചനം നേടിയ സ്ത്രീകളെ സംബദ്ധിച്ചിടത്തോളം വളരെ പ്രയാസകരമാണ്.
വിവാഹമോചനം നേടിയ സ്ത്രീകൾക്ക് ഈ നിബന്ധനകൾ ലഘൂകരിച്ച് തുടർന്നും അവർക്കും പെൻഷനുകൾ ലഭ്യമാക്കാനുള്ള ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് മെംബറും കോട്ടക്കൽ മണ്ഡലം വനിതാ ലീഗ് സെക്രട്ടറിയുമായ ഫസീല ടീച്ചർ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി. ഈ വിഷയത്തിൽ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാമെന്ന് എം.എൽ.എ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here