കുറ്റിപ്പുറം പഞ്ചായത്ത് ലോക്കൽ ഗവ. മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി
കുറ്റിപ്പുറം : പഞ്ചായത്ത് ലോക്കൽ ഗവ. മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി. ട്രഷറി നിയന്ത്രണം പിൻവലിക്കുക, പിടിച്ചുവെച്ച ഫണ്ട് വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി അധ്യക്ഷതവഹിച്ചു. സിദ്ദിഖ് പരപ്പാര, സയ്യിദ് ഫസൽ അലി സകാഫ് തങ്ങൾ, കെ.ടി. ഹമീദ്, അബൂബക്കർ, അഷറഫ് അലി, ജാബിർ, റമീന, ബേബി, മുഹ്സിന തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here