HomeNewsInitiativesCommunity Serviceസാനിറ്റൈസർ വിതരണം ചെയ്ത് ഒയിസ്‌ക വളാഞ്ചേരി ചാപ്റ്റർ പ്രവർത്തകർ

സാനിറ്റൈസർ വിതരണം ചെയ്ത് ഒയിസ്‌ക വളാഞ്ചേരി ചാപ്റ്റർ പ്രവർത്തകർ

oisca-valanchery-sanitiser

സാനിറ്റൈസർ വിതരണം ചെയ്ത് ഒയിസ്‌ക വളാഞ്ചേരി ചാപ്റ്റർ പ്രവർത്തകർ

വളാഞ്ചേരി: കോവിഡ് 19-ന്റെ വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി കൈകൾ സുരക്ഷിതമാക്കാൻ സാനിറ്റൈസർ നിർമിച്ച് വിതരണം ചെയ്ത് ഒയിസ്‌ക വളാഞ്ചേരി ചാപ്റ്റർ പ്രവർത്തകർ. വളാഞ്ചേരി നഗരസഭ ഓഫീസിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ. ഫാത്തിമക്കുട്ടി വൈസ് ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണന് ആദ്യബോട്ടിൽ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. അബ്ദുൾനാസർ, റവന്യൂ ഇൻസ്‌പെക്ടർ ശശിധരൻ, ഒയിസ്‌ക ചാപ്റ്റർ ഭാരവാഹികളായ കെ. ശ്രീകാന്ത്, പി. ഗിരീഷ്, പി മധുസൂദനൻ, കെ.പി. മുഹമ്മദ് സലാഹ്, നജ്മുദ്ദീൻ, ലൈല, എം. വാസുദേവൻ, ഫാരിഷ് എന്നിവർ സംബന്ധിച്ചു.
oisca-valanchery-sanitiser
നൂറ് മില്ലീലിറ്ററിന്റെ 150 ബോട്ടിലുകളിലാണ് സാനിറ്റൈസർ നിറച്ചത്. നഗരസഭ ഓഫീസ്, വളാഞ്ചേരി പോലീസ് സ്‌റ്റേഷൻ, പ്രാഥമികാരോഗ്യകേന്ദ്രം, പോലീസ് എയ്ഡ് പോസ്റ്റ്, അക്ഷയ കേന്ദ്രങ്ങൾ , ചുമട്ട്‌ തൊഴിലാളികൾ ‌തുടങ്ങി വിവിധ പൊതുസ്ഥാപനങ്ങളിൽ സൗജന്യമായി ഇവ വിതരണം ചെയ്തു. പേരശനൂർ എച്ച്.എസ്.എസിലെ രസതന്ത്രവിഭാഗം അധ്യാപകനായ എം.വി. അഭിലാഷ്, എഞ്ചിനീയർ സുനിൽ മഴുവഞ്ചേരി, സിവിൽ സപ്ലൈ ഓഫീസിലെ സുകുമാരൻ എന്നിവരാണ് സാനിറ്റൈസർ നിർമിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!