വളാഞ്ചേരിയിൽ ഐറിഷ് മോഡൽ അഴുക്കുചാൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ഭീമഹർജി
വളാഞ്ചേരി: നഗരത്തിലെ മലിനജല പ്രശ്നത്തിന് പരിഹാരംകാണുന്നതിന് നഗരസഭ നടപ്പാക്കാൻ തീരുമാനിച്ച ഐറിഷ് മോഡൽ പദ്ധതിയുടെ നിർമ്മാണ ജോലികൾ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് എട്ട്, 14,17 ഡിവിഷൻ കൗൺസിലിലെ ജനങ്ങൾ ആവശ്യപ്പെട്ടു.
ഈ അവശ്യമുന്നയിച്ച് മൂന്ന് ഡിവിഷനുകളിലേയും കുടുംബങ്ങൾ ഒപ്പിട്ട ഭീമഹർജി ചേരിയിൽ രാമകൃഷ്ണൻ, പി.പി. ഹമീദ് എന്നീ കൗൺസിലർമാരുടെ നേതൃത്വത്തിൽ മുനിസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ചു.
വൈക്കത്തൂർ െറസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി കെ. ഗോപിനാഥൻ, സീനിയർ സിറ്റിസൺസ് ഫോറം പ്രതിനിധി പി.വി. ആർ.കെ. നായർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള സർക്കാർ ഉത്തരവ് ലഭിച്ചതിനു പിന്നാലെയാണ് വളാഞ്ചേരിയിലെ ഹോട്ടൽ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷൻ രണ്ട് ദിവസം ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധവുമായി എത്തിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here